തിരഞ്ഞെടുപ്പ് അമേരിക്കയില്‍: ട്രംപിന് പിന്തുണ അറിയിച്ച് കൊച്ചിയില്‍ ബോര്‍ഡ്

Posted on: October 25, 2020 5:09 pm | Last updated: October 25, 2020 at 5:09 pm

കൊച്ചി | അമേരിക്ക പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സിനും പിന്തുണ അര്‍പ്പിച്ച് കൊച്ചിയില് ബോര്‍ഡ്. കൊച്ചിയുടെ ഹൃദയഭാഗമായ എം ജി റോഡിലെ തിരക്കേറിയ സ്ഥലത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. അടുത്തമാസം മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മലയാളികളുടെ അനുഗ്രഹം മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കാസ എന്ന സംഘടന പറയുന്നത്. പല പ്രസിഡന്റുമാരും അമേരിക്ക ഭരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ പ്രോത്സാഹിപ്പിച്ച പ്രസിഡന്റ് ട്രംപാണ്. രാജ്യത്തിന് വിശ്വസിക്കാവുന്ന പ്രസിഡന്റാണ് ട്രംപെന്നും ഇവര്‍ പറയുന്നു.