Connect with us

Kerala

ബി ജെ പിയുടെ മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സി പി എമ്മില്‍ ചേരും

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പിയുടെ തിരുവനന്തപുരം ജില്ലാ മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു. വലിയശാല പ്രവീണ്‍ ആണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് രാജിവച്ചത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്.

സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സി പി എം ജില്ലാ നേതൃത്വവുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും പ്രവീണ്‍ പറയുന്നു.

Latest