സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ നിര്യാതനായി

Posted on: October 25, 2020 9:29 am | Last updated: October 25, 2020 at 11:12 am

സോള്‍ | സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ കുന്‍ ഹീ (78) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ദക്ഷിണ കൊറിയന്‍ സ്ഥാപനമായ സാംസങിനെ ആഗോളതലത്തിലെ വന്‍കിട ഇല്ക്ട്രോണിക്സ് ഭീമനാക്കി മാറ്റിയ വ്യക്തിത്വമാണ്.

പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കുന്‍ ഹീ കമ്പനിയുടെ അധികാരമേറ്റെടുത്തത്.
ലീ കുന്‍ ഹീ അസുഖ ബാധിതനായതിനെ തുടര്‍ന്ന് 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുമതല നിര്‍വഹിക്കുന്നത്.