ഡല്‍ഹിയെ 57 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത

Posted on: October 24, 2020 7:38 pm | Last updated: October 25, 2020 at 8:03 am

ദുബൈ |   ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ ആറിന് 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 47 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 27 റണ്‍സ് നേടിയ റിഷഭ് പന്തും മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയെ തകര്‍ത്തത്. ഈ സീസണില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

നേരത്തെ നിതീഷ് റാണയുടേയും സുനില്‍ നരേയ്നിന്റേയും ബാറ്റിംഗ് മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 7.2 ഓവറില്‍ മൂന്നിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ റാണ – നരെയ്ന്‍ സഖ്യം 194ല്‍ എത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 115 റണ്‍സാണ് ഇരുവരും അടിച്ച്കൂട്ടിയത്. 53 പന്തുകള്‍ നേരിട്ട റാണ ഒരു സിക്സും 12 ഫോറുമടക്കം 81 റണ്‍സെടുത്തു. 32 പന്തുകളില്‍ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 നരെയ്‌നും കുറിച്ചു. ഡല്‍ഹിക്കായി റബാദയും നോര്‍ക്യയും സ്റ്റോയ്നിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.