എസ് എസ് എഫ് ജി-സമ്മിറ്റ് നവംബർ 21 മുതൽ

Posted on: October 24, 2020 2:45 pm | Last updated: October 24, 2020 at 2:50 pm

കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സിന്‍ഡിക്കേറ്റ് വിദ്യാർഥിനികൾക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് ജി-സമ്മിറ്റ് നവംബര്‍ 21, 22, 23 തിയതികളില്‍ നടക്കും. ഓൺലൈൻ സംഗമത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അൽബുഖാരി സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥിനികൾ സംഗമത്തിൽ പങ്കെടുത്തു.

കൊവിഡ് പാശ്ചാത്തലത്തില്‍ വിവിധ ഓണ്‍ലൈന്‍
മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് സംഗമം നടക്കുന്നത്. ചര്‍ച്ച, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, തുടങ്ങിയ സെഷനുകള്‍ നടക്കും. ജി-സമ്മിറ്റിന് മുന്നോടിയായി ക്യാമ്പസുകളില്‍ ആവാസെ ദില്‍, ഇ-വിസിറ്റ്, ഓൺലൈൻ മത്സരങ്ങൾ, ടോക്ക് സീരീസ് തുടങ്ങി വിവിധ പദ്ധതികള്‍ നടക്കും. സംസ്ഥാനത്തെ ആര്‍ട്‌സ് & സയന്‍സ്,
പ്രൊഫഷണല്‍ കോളജ് ക്യാമ്പസുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥിനികൾ ജി-സമ്മിറ്റില്‍ പങ്കെടുക്കും.