Connect with us

Kerala

പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു

Published

|

Last Updated

പത്തനംതിട്ട |  ജില്ലയിലെ ഏറ്റവും വലിയ പാലത്തിന്റെ പ്രവൃത്തി കൂടുതല്‍ വേഗത കൈവരിച്ച് മുന്നോട്ടുപോകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പമ്പാ നദിക്ക് കുറുതെയാണ് പണി നടക്കുന്നത്. പമ്പാനദിക്ക് നടുവില്‍ 45 മീറ്ററില്‍ മൂന്നു സ്പാനുകള്‍ ഉള്ള ആര്‍ച്ച് ബ്രിഡ്ജും ഇരു കരകളിലുമായി 26 മീറ്റര്‍ നീളത്തിലുള്ള ഏഴു സ്പാനുകളുമായാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം ആന്‍ഡ് ബിസി വര്‍ക്കും ആവശ്യ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയാണു പാലത്തിനുള്ള സമീപന പാത വിഭാവനം ചെയ്തിട്ടുള്ളത്. വെള്ളത്തിലുള്ള ഓപ്പണ്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള പൈലിംഗ് പ്രവൃത്തികളും പൈല്‍ ക്യാപ്പിന്റെ പ്രവൃത്തിയും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

56 പൈലുകളില്‍ 48 എണ്ണം പൂര്‍ത്തീകരിച്ചു. ആറു പൈലുകള്‍ ക്യാപ്പ് പൂര്‍ത്തീകരിച്ചു. അഞ്ച് പിയറുകളും ആറ് ഗര്‍ഡറുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. 2016-17 കിഫ്ബി ഫണ്ടില്‍ നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തി നടത്തുന്നത്.

Latest