എഡ്വേര്‍ഡ് സ്‌നോഡന് റഷ്യയില്‍ സ്ഥിരതാമസത്തിന് അനുമതി

Posted on: October 22, 2020 9:41 pm | Last updated: October 22, 2020 at 9:41 pm

മോസ്‌കോ | ചാരവൃത്തി ആരോപിച്ച് ഭരണകൂടം വേട്ടയാടന്‍ തുടങ്ങിയപ്പോള്‍ അമേരിക്കയില്‍ നിന്നും നാടുവിടേണ്ടി വന്ന എഡ്വേര്‍ഡ് സ്‌നോഡന് റഷ്യില്‍ സ്ഥിരതാമസത്തിന് അനുമതി. കഴിഞ്ഞ ആറ് വര്‍ഷമായി റഷ്യയില്‍ കഴിയുന്ന സ്‌നോഡന് ഇതോടെ റഷ്യന്‍ പൗരത്വവും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

യു എസ് ദേശീയ സുരക്ഷാ ഏജന്‍സി പൗരന്‍മാര്‍ക്കിടയില്‍ നടത്തിയ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ രഹസ്യ രേഖകള്‍ 2013ല്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് സ്നോഡന്‍ റഷ്യയിലേക്ക് അഭയം തേടിയത്. ചാരവൃത്തിയില്‍ ക്രിമിനല്‍ വിചാരണ നേരിടാന്‍ സ്നോഡനെ അമേരിക്കയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല.
താമസവിസ കാലാവധി പുതുക്കാന്‍ റഷ്യന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ആജീവനാന്ത താമസ വിസ ലഭിച്ചത്.