കൊവിഡ് പ്രതിസന്ധി: ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടാന്‍ കാതായ് പസിഫിക് വിമാന കമ്പനി

Posted on: October 21, 2020 5:34 pm | Last updated: October 21, 2020 at 5:34 pm

ഹോങ്ക്‌കോംഗ് | 8,500 തൊഴിലുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച് ഹോങ്ക്‌കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാതായ് പസിഫിക് വിമാന കമ്പനി. മേഖലാ വിമാന കമ്പനി യൂനിറ്റും അടക്കും. കൊവിഡ് കാലത്ത് യാത്രക്കാര്‍ കുത്തനെ കുറഞ്ഞതാണ് കാരണം.

ഹോങ്ക്‌കോംഗില്‍ 5300 പേര്‍ക്കും മറ്റിടങ്ങളിലെ 600 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടും. ഒഴിഞ്ഞുകിടക്കുന്ന 2600 തസ്തികകള്‍ ഒഴിവാക്കും. കമ്പനിയുടെ ജീവനക്കാരിലെ കാല്‍ ശതമാനത്തോളം പേരെയാണ് ഒഴിവാക്കുക.

കാതായ് ഡ്രാഗണ്‍ എന്ന മേഖലാ എയര്‍ലൈന്‍ യൂനിറ്റും അടക്കും. അധിക റൂട്ടുകളിലും കാതായ് പസിഫികും ബജറ്റ് എയര്‍ലൈന്‍ സബ്‌സിഡിയറി ആയ എച്ച് കെ എക്‌സ്പ്രസ്സും സര്‍വീസ് നടത്താന്‍ അധികൃതരുടെ അനുമതിയും കമ്പനി തേടും. ഇതിന് 220 കോടി ഹോങ്ക്‌കോംഗ് ഡോളര്‍ ആണ് ചെലവ് വരിക.

ALSO READ  2,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍