പൗരവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യയോട് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

Posted on: October 21, 2020 12:09 am | Last updated: October 21, 2020 at 8:56 am

റാഞ്ചി | ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പൗരാവകാശ പ്രവര്‍ത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നും മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു.

വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യാവകാശ സംഘടനകള്‍ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യക്ക് സ്വതന്ത്ര ജുഡീഷറിയും നിയമസംവിധാനവുമുണ്ടെന്നാണ് മറുപടി.