തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിന് നേരെ ചെരിപ്പേറ് ; ദൃശ്യങ്ങള്‍ പുറത്ത്

Posted on: October 20, 2020 9:49 pm | Last updated: October 21, 2020 at 12:32 am

പാറ്റ്‌ന |  ഔറംഗാബാദില്‍ ആര്‍ ജെ ഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തേജസ്വി യാദവിനെതിരെ ചെരുപ്പേറ്. കുടുമ്പ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തേജസിക്ക് നേരെ സദസ്സില്‍ നിന്നും ഒരാള്‍ ചെരുപ്പെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വേദിയില്‍ ഒരു നേതാവ് പ്രസംഗിക്കുന്നതിനിടെയാണ് സമീപത്ത് ഇരിക്കുകയായിരുന്ന തേജസ്വിക്കെതിരെ ചെരിപ്പ് വന്നത്. ഒരു ചെരിപ്പ് കൃത്യമായി അദ്ദേഹത്തിന്റെ മടിയിലേക്ക് വീണു. എന്നാല്‍ അദ്ദേഹം വേദിവിട്ടു പോയില്ല. പിന്നീട് നടത്തിയ പ്രസംഗത്തിനിടയിലും ചെരിപ്പേറിനെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”><a href=”https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw”>#WATCH</a> Bihar: A pair of slippers hurled at RJD leader Tejashwi Yadav at a public rally in Aurangabad, today. <a href=”https://t.co/7G5ZIH8Kku”>pic.twitter.com/7G5ZIH8Kku</a></p>&mdash; ANI (@ANI) <a href=”https://twitter.com/ANI/status/1318559056987066371?ref_src=twsrc%5Etfw”>October 20, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പിതാവും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ ബിഹാറില്‍ ആര്‍.ജെ.ഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് തേജസ്വി യാദവാണ്. 243 സീറ്റുകളില്‍ 144 എണ്ണത്തിലാണ് ആര്‍ ജെ.ഡി ഇത്തവണ മത്സരിക്കുന്നത്.