കൊവിഡ് 19: സഊദിയില്‍ 16 മരണം ; 385 പുതിയ രോഗികള്‍

Posted on: October 20, 2020 9:14 pm | Last updated: October 20, 2020 at 9:14 pm

ദമാം  | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ 385 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചു. 375 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

രോഗമുക്തിനേടിയവരെക്കാള്‍,പുതുതായി രോഗം സ്ഥിതീകരിച്ചവരുടെ എണ്ണത്തിലും വര്‍ധനവാണ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയത് . രാജ്യത്ത് ഇതുവരെ 342,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇവരില്‍ 329,270 പേര്‍ രോഗമുക്തി നേടി .

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5217 ആയി. 8481 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് . ഇവരില്‍ 840 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു