Connect with us

National

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്ത് വിഷയത്തെക്കുറിച്ച് ആയിരിക്കും താൻ സംസാരിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.  ദീപാവലി ഉൾപ്പെടെ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന മുൻകരുതലുകൾ സംബന്ധിച്ച് ആകും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവ സാഹചര്യം കണക്കിലെടുത്ത്, ലോക്ക്ഡൗണിൽ അനുവദിച്ച ഇളവുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

രാജ്യത്ത് ഇതുവരെ 76 ലക്ഷത്തോളം ആളുകൾക്ക് ആണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സെപ്തംബർ മധ്യത്തിൽ രാജ്യത്ത് പ്രതിദിന കേസുകൾ 90,000 വരെ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ അത് കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ആദ്യമായി ഇന്ന് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അമ്പതിനായിരത്തിൽ താഴെ എത്തി. 46,970 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Latest