നടന്‍ പൃഥിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ്

Posted on: October 20, 2020 12:15 pm | Last updated: October 20, 2020 at 3:52 pm

കൊച്ചി |  നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡി ജോസ് ആന്റണിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. . ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും. കൊച്ചിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് നെഗറ്റീവായിരുന്നു.