മയക്ക് മരുന്ന് കേസ് പരിഗണിക്കുന്ന കോടതിയിലേക്ക് പാഴ്‌സലായി സ്‌ഫോടക വസ്തുവും ഭീഷണിക്കത്തും

Posted on: October 20, 2020 8:31 am | Last updated: October 20, 2020 at 2:58 pm

ബെംഗളൂരു |  പ്രമുഖ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട മയക്ക് മരുന്ന് കേസ് പരിഗണിക്കുന്ന ബെഗംളൂരവിലെ കോടതിയിലേക്ക് പാഴ്‌സലായി എത്തിയത് സ്്‌ഫോട്ക വസ്തുക്കളും ഒപ്പം ഒരു ഭീഷണിക്കത്തും. കൊറിയറായി ലഭിച്ച പാഴ്‌സലില്‍ മജിസ്‌ട്രേറ്റിനെതിരെയാണ് ഭീഷണി. മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരേയും ബെംഗളൂരു കലാപക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ കോടതി തകര്‍ക്കുമെന്നുമാണ് കത്തിലെ ഭീഷണി. മജിസ്‌ട്രേറ്റിന്റെ പേരില്‍ കൊറിയറായാണ് ഭീഷണിക്കത്ത് എത്തിയത്.

പകല്‍ സമയത്ത് ലഭിച്ച പാഴ്സല്‍ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കോടതിയിലെ ഒരു ജീവനക്കാരന്‍ പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.