Connect with us

International

ചൈനയുടെ സമ്മര്‍ദം ഫലം കണ്ടു; പാകിസ്ഥാന്‍ ടിക് ടോക്ക് നിരോധനം പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ടിക് ടോക്ക് ആപ്ലിക്കേഷന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.നിരോധനം ഏര്‍പ്പെടുത്തി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പാക് സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്.

പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടിക് ടോക്കിന്റെ നിരോധനം. എന്നാല്‍ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് വിവരം.സദാചാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചൈനീസ് ആപിന്റെ നിരോധനം.

പാകിസ്താനുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്.ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ടിക് ടോക്ക് നിരോധിച്ചിട്ടുണ്ട്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ടിക്ക് ടോക്ക് നിരോധിച്ചത്. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിനിടെ പാകിസ്താനിലെ നിരോധനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പിക്കും. ചൈനയില്‍നിന്നുള്ള കടുത്ത സമ്മര്‍ദമാണ് പാകിസ്ഥാന്‍ നിരോധനം പിന്‍വലിച്ചതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ നിരോധനം കനത്ത ആഘാതമാണ് ടിക് ടോക്കിനുണ്ടാക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.

---- facebook comment plugin here -----

Latest