പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ആറ്; ഒഴിവാക്കിയത് ഏഴ്

Posted on: October 19, 2020 6:25 pm | Last updated: October 19, 2020 at 8:24 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ആറ് പുതിയ ഹോട്ട് സ്പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഏഴു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.