ഹിജ്റ വർഷത്തിൽ സീറോ ചേർത്ത് ഭിന്നതകൾ പരിഹരിക്കാം; കണ്ടെത്തലുമായി യുവപണ്ഡിതൻ

Posted on: October 19, 2020 1:42 pm | Last updated: October 19, 2020 at 1:42 pm


തിരൂരങ്ങാടി | ഹിജ്റ വർഷവും ക്രിസ്തുവർഷവും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാൻ ഹിജ്റ വർഷത്തിൽ സീറോ ചേർത്ത് പരിഹാരം കണ്ടെത്തുകയാണ് വി മുഹമ്മദ് കോയ അഹ്സനി. ഇദ്ദേഹം പുതുതായി ഇറക്കിയ പ്രവാചക തിയതികളുടെ സമീകരണം രണ്ടാം പതിപ്പ് എന്ന ഗ്രന്ഥത്തിലൂടെയാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. വർഷങ്ങളുടെ പഠന ഫലമായിട്ടാണ് എ എച്ചിനും ബി എച്ചിനും ഇടയിൽ സീറോ വർഷം ചേർത്ത് തീയതികളെ സംയോജിപ്പിച്ചിട്ടുള്ളത് എ ഡി 621 ലാണ് പ്രവാചകൻ മുഹമ്മദ് നബി(സ ) മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തത്.

എ ഡി 621ഹിജ്റ വർഷം സീറോ ആയും എഡി 620 ബി എച് (befor hijra ) ഒന്നായും എ ഡി (After hijra) 622 ഒന്നായും പരിഗണിച്ചാൽ ഹിജ്റ തീയതികൾ എല്ലാം യോജിപ്പിക്കാൻ കഴിയും.

നിലവിൽ പലായന വർഷവും ഹിജ്റ വർഷം ഒന്നും (Ah 1)എഡി 622 ആയി ഗണിച്ചു വരുന്നതാണ് ഭിന്നതകൾക്ക് കാരണമെന്നും ഇദ്ദേഹം പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതടിസ്ഥാനത്തിൽ പ്രവാചകനായ മുഹമ്മദ് നബിയുടെ ജനനം വരുന്നത് ബി എച്ച് 53 റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയോട് യോജിച്ചു വരുന്ന തീയതി 570 മെയ് അഞ്ചിനാണ് എന്നും കൃത്യമായി കണ്ടെത്താൻ കഴിയുമെന്നും അഹ്സനി സ്ഥാപിച്ചിട്ടുണ്ട്. 2015 ഫെബ്രുവരിയിൽ ഇദ്ദേഹം പുറത്തിറക്കിയ കാലത്തിന്റെ കഥ എന്ന ഗ്രന്ഥത്തിലും ഇതു പറഞ്ഞിരുന്നു 2015 ഡിസംബറിൽ ഇറക്കിയ അത്തൗഫീഖ് എന്ന അറബി ഗ്രന്ഥത്തിലും ഇത് വിശദീകരിച്ചിട്ടുണ്ട്.

നവീന ആശയക്കാരുടെ ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും പ്രവാചക ജന്മ തിയതികൾ വ്യത്യസ്തങ്ങളായി അവതരിപ്പിച്ച് വിശ്വാസികളെ അവർ ആശയക്കുഴപ്പത്തിലാ ക്കാറുണ്ട് ഇതിനൊരു പരിഹാരമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ ഒരു ഗവേഷണത്തിന് ഇറങ്ങിയിട്ടുള്ളത്.

മമ്പുറം പി കെ പടി സ്വദേശിയായ മുഹമ്മദ് കോയ അഹ് സനി സമസ്ത തിരൂരങ്ങാടി മേഖലാ കമ്മിറ്റി അംഗമാണ് വാളക്കുളം പാറമ്മൽ ജുമുഅ മസ്ജിദിൽ മുദര്‍രിസുമാണ്.