മലപ്പുറം എസ് വൈ എസ് മലപ്പുറം മൗലിദ് ഇന്ന്

Posted on: October 19, 2020 1:31 pm | Last updated: October 19, 2020 at 1:31 pm

മലപ്പുറം | പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലപ്പുറം മൗലിദ് ഇന്ന് നടക്കും. വൈകുന്നേരം 4.30ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മൗലിദ് സദസ്സിനും സമാപന പ്രാർഥനക്കും നേതൃത്വം നൽകും. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ കോഡൂർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ, ജമാൽ കരുളായി എന്നിവർ പ്രസംഗിക്കും. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ 604 യൂനിറ്റുകളിൽ നിന്ന് വിശ്വാസികൾ സംബന്ധിക്കും.