ജോസിന് എല്‍ ഡി എഫില്‍ അധികകാലം നില്‍ക്കാനാകില്ലെന്ന് എം എം ഹസ്സന്‍

Posted on: October 18, 2020 1:00 pm | Last updated: October 18, 2020 at 1:00 pm

തിരുവനന്തപുരം | കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിക്ക് അധിക കാലം ഇടതു മുന്നണിയില്‍ നില്‍ക്കാനാകില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കെ എം മാണി മുമ്പ് എല്‍ ഡി എഫില്‍ പോയിരുന്നതാണ്. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ തിരികെ വരേണ്ട അവസ്ഥയുണ്ടായി. മാണി എല്‍ ഡി എഫില്‍ നിന്ന അത്ര കാലം പോലും ജോസിന് നില്‍ക്കാനാകില്ലെന്നും ഹസ്സന്‍ പറഞ്ഞു.

ജോസ് കെ മാണി വിഭാഗം പോയതു കൊണ്ട് യു ഡി എഫിന് യാതൊരു ശക്തിക്ഷയവും ഉണ്ടാകില്ലെന്നും കേരളത്തില്‍ യു ഡി എഫ് അനുകൂല തരംഗമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.