എം സി കമറുദ്ദീനെ മാറ്റി; സി ടി അഹമ്മദലി യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍

Posted on: October 18, 2020 11:37 am | Last updated: October 18, 2020 at 2:57 pm

കാസര്‍കോട് | എം സി കമറുദ്ദീന്‍ എം എല്‍ എയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി. മുസ്ലിം ലീഗ് നേതാവ് സി ടി അഹമ്മദലി പുതിയ ചെയര്‍മാനാകും. മൂന്നു ജില്ലകളില്‍ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കും. പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇതോടെ ജോസഫ് വിഭാഗത്തിന്റെ ചെയര്‍മാന്‍ സ്ഥാനം കോട്ടയത്ത് മാത്രമായി ചുരുങ്ങും.

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. അടുത്താഴ്ച മുതല്‍ ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും.