നിധില്‍ വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Posted on: October 18, 2020 9:31 am | Last updated: October 18, 2020 at 9:31 am

തൃശൂര്‍ | മുറ്റിച്ചൂര്‍ നിധില്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ധനേഷ്, പ്രജിത്ത് എന്നിവരെയാണ് തൃപ്പൂണിത്തുറയില്‍ വച്ച് പിടികൂടിയത്. പ്രതികള്‍ പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ശനിയാഴ്ചയാണ് അന്തിക്കാട് വച്ച് നിധില്‍ കൊല്ലപ്പെട്ടത്. ആദര്‍ശ്, ദീപക് എന്നിവരെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് നിധിലിനെ വകവരുത്താന്‍ കാരണം. പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കൊച്ചിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

.