വിജ്ഞാനം കൊണ്ട് വെല്ലുവിളികളെ അതിജീവിക്കുക: കാഞ്ച ഐലയ്യ

Posted on: October 18, 2020 6:02 am | Last updated: October 18, 2020 at 9:15 am


കോഴിക്കോട് | ഭാഷാപരമായ ആധിപത്യം പുലർത്തുന്ന സവർണ വിഭാഗത്തെ മറികടക്കാൻ അരികുവത്കരിക്കപ്പെട്ടവർക്ക് അന്താരാഷ്ട്ര ഭാഷകൾ സ്വായത്തമാക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റ് കാഞ്ചാ ഐലയ്യ പറഞ്ഞു.

27ാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലം വീടിനകത്തേക്ക് ചുരുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഗൃഹാന്തരീക്ഷത്തിലിരുന്നും വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കണം. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികൾക്കും ഭാഷാപരമായ കഴിവുകൾ ആർജിച്ചെടുക്കുന്നതിന് സർക്കാർ നേരിട്ട് മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  എസ് എസ് എഫ് സാഹിത്യോത്സവ്: കൊല്ലം ജില്ല മുന്നിൽ