Connect with us

National

മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റായ Narendramodi.in ല്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക് വെബില്‍. ലക്ഷക്കണക്കിന് പേരെ വ്യക്തിഗതമായി തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണിത്. പേരുകള്‍, ഇമെയില്‍ മേല്‍വിലാസം, മൊബൈല്‍ നമ്പറുകള്‍ അടക്കമുള്ളവയാണ് ഡാര്‍ക് വെബില്‍ പ്രിസദ്ധീകരിച്ചത്.

ഒരു മാസം മുമ്പ് മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സി സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നു. മോദിയുടെ സ്വകാര്യ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ ലഭ്യമാണെന്നത് സംബന്ധിച്ച് സൈബര്‍ സുരക്ഷാ കമ്പനി സൈബ്ള്‍ ഈ മാസം 10ന് മുന്നറിയിപ്പ് നല്‍കിയതായി കമ്പനി അവകാശപ്പെട്ടു.

5.74 ലക്ഷം ഉപയോക്താക്കളുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങളാണ് ഡാര്‍ക് വെബില്‍ ലഭ്യമായതെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 292,000 പേര്‍ ഈ വെബ്‌സൈറ്റ് വഴി സംഭാവന ചെയ്തവരാണ്. അതേസമയം, മോദിയുടെ സ്വകാര്യ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.