അബൂദബി | ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി നിര്‍മിച്ച നിയുക്ത പാതകള്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് അബൂദബി പോലീസ്. നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു. റോഡ് ഉപയോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ മുന്‍ സീറ്റിലിരിക്കാന്‍ അനുവദിക്കരുത്, റോഡില്‍ ശ്രദ്ധ ചെലുത്തണം, സിഗ്നല്‍ ലൈറ്റുകള്‍ പാലിക്കണം, ടെയില്‍ഗേറ്റ് ചെയ്യരുത്, വേഗതയില്‍ യാത്ര ചെയ്യരുത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് ഓര്‍മപ്പെടുത്തി.
കുട്ടികള്‍ വാഹനങ്ങളോടിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ ബോധവത്ക്കരിക്കുന്ന വീഡിയോകളും പോലീസ് പുറത്തുവിട്ടു.