ജനസേവകരാണെന്നത് മറക്കരുത്; പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരോട് മുഖ്യമന്ത്രി

Posted on: October 16, 2020 11:50 am | Last updated: October 16, 2020 at 11:50 am

തിരുവനന്തപുരം |  ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസില്‍ വെച്ച് വേണം ഓരോ പോലീസ് ഉദ്യോഗസ്ഥനും പെരുമാറാന്‍. എപ്പോഴും നല്ല പോ ലീസ് ഉദ്യോഗസ്ഥനായിരിക്കണം. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.