ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി

Posted on: October 15, 2020 6:37 pm | Last updated: October 16, 2020 at 7:56 am

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഏഴ് പ്രദേശങ്ങളെ കൂടി പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 15), തൃശൂർ ജില്ലയിലെ ആളൂർ (12), ആതിരപ്പള്ളി (2), ആലപ്പുഴ ജില്ലയിലെ കൈനകരി (8), മലപ്പുറം ജില്ലയിലെ അരീക്കോട് (1, 18), മലപ്പുറം ജില്ലയിലെ മൂർക്കനാട് (സബ് വാർഡ് 1), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ഇതോടെ ആകെ 644 ഹോട്ട് സ്പോട്ടുകളാണുള്ളത്.