അക്കിത്തത്തിന് വിട; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Posted on: October 15, 2020 5:57 pm | Last updated: October 15, 2020 at 11:02 pm

പാലക്കാട് | മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ എത്തിച്ചേര്‍ന്നു.

നേരത്തെ ആശുപത്രിയില്‍ നിന്ന് സാഹിത്യ അക്കാദമിയില്‍ എത്തിച്ച മൃതദേഹത്തില്‍ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖല്‍ അന്ത്യോപചാരമര്‍പ്പിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.