സ്വര്‍ണക്കടത്തു കേസ്: 10 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Posted on: October 15, 2020 3:25 pm | Last updated: October 15, 2020 at 5:59 pm

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ 10 പ്രതികള്‍ക്ക് സോപാധിക ജാമ്യം. എന്‍ ഐ എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയെന്നതിന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കാണ് ജാമ്യം കിട്ടിയത്. യു എ പി എ ചുമത്തിയ കേസിലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്രതികളായ സെയ്തലവി, പി ടി അബ്ദു, അംജദലി, അബ്ദുല്‍ ഹമീദ്, ജിഫ്‌സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഇവര്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാനം വിട്ടുപോവുകയുമരുത്.

മുഹമ്മദലി, ഷാഫി, ഷറഫുദ്ദീന്‍ എന്നീ പ്രതികള്‍ക്ക്‌
കോടതി ജാമ്യം നിഷേധിച്ചു.