Connect with us

Kozhikode

വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Published

|

Last Updated

കോഴിക്കോട് | വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി 500 രൂപ വരെ ദിവസവും സമ്പാദിക്കാം എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി ഷെയർ ചെയ്യപ്പെടുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രതൈ. ഓൺലൈൻ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകൾ വഴി വ്യക്തിഗതാ വിവരങ്ങളും, ബേങ്കിംഗ് വിവരങ്ങളും നൽകുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകൾക്കും ഡേറ്റാ തട്ടിപ്പുകൾക്കും ഇരയാക്കപ്പെടാമെന്ന് സൈബർഡോം മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം വ്യാജ ഓഫറുകൾ നൽകുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെ ഏതെങ്കിലും ഒരു കമ്പനിയുടെയോ സാധങ്ങളുടെയോ പരസ്യത്തിലേക്കോ മറ്റോ എത്തിച്ചേരുകയും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമായി തട്ടിപ്പുകാർക്ക് പണം ലഭിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായേക്കാം.

ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് തട്ടിപ്പുകൾക്ക് ഇരയാകുന്നതിനു മുമ്പ് ഇത്തരത്തിലുള്ള മെസ്സേജുകളുടെയും വെബ്‌സൈറ്റുകളുടെയും ആധികാരികത ഉറപ്പുവരുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും സൈബർഡോം മുന്നറിയിപ്പ് നൽകുന്നു.

Latest