Kerala
ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം | കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍ സി പിയും മാണി സി കാപ്പന്‍ എം എല്‍ എയും അറിയിച്ചു. താന്‍ എല്‍ ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍ പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ പറഞ്ഞു പാല ഞങ്ങളുടെ ചങ്കാണ്. എല്‍ ഡി എഫ് രൂപീകൃതമായ കാലം മുതല്‍ എന്‍ സി പി ഒപ്പമുണ്ട്. തുടര്‍ന്നും ഒപ്പമുണ്ട്.
യു ഡി എഫിലേക്ക് എന്‍ സി പി പോകുമെന്ന വിധത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പാലാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല. മുന്നണി പ്രവേശനത്തിന് ഒരു ഉപാധിയും വെച്ചിട്ടില്ലെന്നത് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെമാണി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.