ഭക്ഷണ വില്‍പന നടത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്രമിക്കപ്പെട്ട സംഭവം; സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തു

Posted on: October 13, 2020 8:41 pm | Last updated: October 13, 2020 at 8:41 pm

കൊച്ചി | വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജനയെ സാമൂഹികവിരുദ്ധര്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സജനക്ക് ആവശ്യമായ എല്ലാ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.

പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല ഇത്തരം അതിക്രമങ്ങളെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.