പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 11; ഒഴിവാക്കിയത് 15

Posted on: October 13, 2020 6:33 pm | Last updated: October 13, 2020 at 11:25 pm

തിരുവനന്തപുരം | സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശ്ശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്.