Connect with us

Oddnews

പ്രസവിച്ച് 14ാം ദിവസം ജോലിക്കെത്തി ഐ എ എസ് ഉദ്യോഗസ്ഥ; എത്തിയത് കുഞ്ഞിനെയുമായി

Published

|

Last Updated

ഗാസിയാബാദ് | പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും ജോലിക്ക് ഹാജരായി ഐ എ എസ് ഉദ്യോഗസ്ഥ. ആത്മാര്‍ഥതയും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ. ഉത്തര്‍ പ്രദേശിലെ മോഡിനഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സൗമ്യ പാണ്ഡെയാണ് താരമായത്.

ഗാസിയാബാദ് ജില്ലയിലെ കൊവിഡ്- 19 നോഡല്‍ ഓഫീസറായി കഴിഞ്ഞ ജൂലൈയിലാണ് സൗമ്യയെ നിയമിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കി 14ാം ദിവസമാണ് അവര്‍ ജോലിക്കെത്തിയത്. കൊവിഡ് കാലത്തെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് ഇതെന്ന് അവര്‍ പ്രതികരിച്ചു.

 

കുഞ്ഞിനെയുമായി ജോലി ചെയ്യാന്‍ സാധിക്കുമെന്ന് സൗമ്യ പറഞ്ഞു. കുടുംബത്തിന്റെയും ഗാസിയാബാദ് ജില്ലാ ഭരണകൂടത്തിന്റെയും എല്ലാ പിന്തുണയുമുണ്ട്. സെപ്തംബറില്‍ പ്രസവത്തിനായി ഇവര്‍ 22 ദിവസത്തെ അവധി മാത്രമാണെടുത്തത്. അതേസമയം, കൊവിഡ് മഹാമാരിയായതിനാല്‍ അതീവ ശ്രദ്ധ വേണമെന്നും സൗമ്യ പറഞ്ഞു.

Latest