Connect with us

National

ആന്ധ്രാപ്രദേശ് ഹൈക്കോടതിക്കെതിരായ പരാമര്‍ശങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

ഹൈദരാബാദ് |  ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിന്യായങ്ങളെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച പരാമര്‍ശങ്ങളെപ്പറ്റി സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അടക്കം 49 പേര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.

ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും സംസ്ഥാന സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടപടി. ന്യായാധിപര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ എല്ലാവര്‍ക്കുമെതിരെ സിബിഐ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സിബിഐയോട് സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി ആന്ധ്രയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നയാണെന്നു ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയോട് പരാതിപ്പെട്ടിരുന്നു. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനോട് അടുപ്പമുള്ള ജഡ്ജി തെലുങ്കുദേശം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും റെഡ്ഡി ആരോപിച്ചിരുന്നു.

Latest