Connect with us

National

നടി ഖുശ്ബു ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നടി ഖുശ്ബു ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബി ജെ പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി ടി രവിയില്‍ നിന്നാണ് അവര്‍ മെമ്പര്‍ഷിപ്പെടുത്തത്. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് ഖുശ്ബു രാജിവച്ചിരുന്നു. ഇന്ന് രാവിലെ അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് ഖുശ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള എ ഐ സി സി പ്രഖ്യാപനവും പുറത്തുവന്നു.

പാര്‍ട്ടിയില്‍ തന്നെപോലുള്ള നേതാക്കള്‍ കടുത്ത അവഗണനയും അടിച്ചമര്‍ത്തലും നേരിട്ടതായി ഖുശ്ബു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താഴെക്കിടയിലുള്ള ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപോലുള്ളവരെ ഒതുക്കുകയാണ്. ഏറെ നാളത്തെ ആലോചനക്കു ശേഷമാണ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഖുശ്ബു പറഞ്ഞു.

Latest