Connect with us

First Gear

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹന പരീക്ഷണം വിജയകരം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി എസ് ഐ ആര്‍), കെ പി ഐ ടി ടെക്‌നോളജീസ് എന്നിവയാണ് പരീക്ഷണം നടത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച ഫ്യൂവല്‍ സെല്‍ ആണ് പരീക്ഷിച്ചത്.

ഹൈഡ്രജനും അന്തരീക്ഷത്തിലുള്ള ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതോര്‍ജം ഉത്പാദിപ്പിക്കുന്നതാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യയില്‍ വെള്ളം മാത്രമാണ് വാഹനം പുറന്തള്ളുക.

65- 75 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കുന്ന താഴ്ന്ന ഊഷ്മാവ് പി ഇ എം (പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെമ്പ്രന്‍) ആണ് ഫ്യൂവല്‍ സെല്‍. 10 കിലോവാട്ട് ഇലക്ട്രിക് ഓട്ടോമോട്ടീവ് ഗ്രേഡ് എല്‍ ടി- പി ഇ എം എഫ് സി ആണ് സി എസ് ഐ ആറും കെ പി ഐ ടിയും വികസിപ്പിച്ചത്. ബസുകളും ട്രക്കുകളും പോലുള്ള വാണിജ്യ വാഹനങ്ങള്‍ക്കാണ് എച്ച് എഫ് സി സാങ്കേതികവിദ്യ കൂടുതല്‍ യോജിക്കുക.

Latest