Connect with us

Kerala

വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും

Published

|

Last Updated

കൊച്ചി | വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. കീഴ്‌കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പോലീസ് തത്ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന അപേക്ഷ കൂടി നോക്കിയ ശേഷം തുടര്‍ നടപടികളിലേക്കു പോകാമെന്ന നിലപാടിലാണ്.

വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പോലീസില്‍ ഏല്‍പ്പിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ക്കെതിരായ മോഷണക്കുറ്റവും മറ്റും നിലനില്‍ക്കില്ലെന്ന വാദം കോടതിയില്‍ ഉന്നയിക്കാനാവും ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും നീക്കം. അതേസമയം, പിടിച്ചുപറി എന്നതിനെക്കാള്‍ ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയില്‍ കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് നീക്കം നടത്തുക. ഇതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ഉപയോഗിക്കും.