Connect with us

Kerala

ഇടുക്കി പെരിയയില്‍ തോട്ടം തൊഴിലാളിക്ക് മര്‍ദനം

Published

|

Last Updated

ഇടുക്കി |  ജില്ലയിലെ പെരിയ കനാല്‍ ന്യൂ ഡിവിഷനില്‍ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തിന് മര്‍ദനം. മദ്യപ സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്ന തോട്ടം തൊഴിലാളി ആറുമുഖം പോലീസില്‍ പരാതി നല്‍കിയത്. അറുമുഖനും ഭാര്യക്കും മര്‍ദനമേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെരിയ കനാല്‍ സ്വദേശിയായ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആറുമുഖനെയും കുടുംബത്തെയും മര്‍ദിച്ചത്. തൊഴില്‍ സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

 

Latest