Connect with us

Kerala

അന്വേഷണം ഉന്നതരിലേക്ക് അടുക്കുന്നതിനാല്‍ സ്വപ്നക്ക് മൊഴി പകര്‍പ്പ് നല്‍കാനാകില്ലെന്ന് കസ്റ്റംസ്

Published

|

Last Updated

തിരുവനന്തപുരം |  രാജ്യത്തിന് അകത്തും പുറത്തുമുള്ള പല ഉന്നതരുമായി ബന്ധമുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ് എന്നും സ്വര്‍ണക്കടത്ത് അന്വേഷണം ഉന്നതരിലേക്ക് അടുക്കുകയാണെന്നും കസ്റ്റംസ് ഹൈക്കോടതയില്‍. ഈ സഹചര്യത്തില്‍ സ്വപ്നക്ക് മൊഴിയുടെ പകര്‍പ്പ് നല്‍കാനാകില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ സ്വപ്‌നക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തി. ഇതുപ്രകാരം ഒരു വര്‍ഷംവരെ സ്വപ്നയെ വിചാരണ കൂടാതെ തടങ്കലില്‍വെക്കാന്‍ കഴിയും. കൊഫെപോസ ചുമത്തിയ വാറണ്ട് പുറത്തിറക്കിയ കസ്റ്റംസ് ഇത് ജയില്‍ അധികൃതര്‍ക്ക് കൈമാറും.

സമൂഹത്തില്‍ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയര്‍ന്ന രാഷ്ട്രീയ, പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഇതിനാല്‍ അവര്‍ ഇപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

 

Latest