Connect with us

Local News

ചുങ്കപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

മല്ലപ്പള്ളി | കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുങ്കപ്പാറ അല്‍ഫെയര്‍ ഷോപ്പിംഗ് സെന്റര്‍ ഉടമ കടമ്പാട്ട് വീട്ടില്‍ ഹുസൈന്റെ മകന്‍ നെബില്‍ ഹുസൈനാണ് (28) മരിച്ചത്.

ഇന്ന് രണ്ടോടെ ചുങ്കപ്പാറ കോട്ടാങ്ങല്‍ റോഡില്‍ പ്രസ്പടിക്ക് സമീപമാണ് അപകടം. ചുങ്കപ്പാറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും  ഉച്ചഭക്ഷണത്തിനായി പിതാവിനെ വീട്ടിലാക്കിയതിനു ശേഷം തിരികെ കടയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: റംലബീവി. സഹോദരി: നസിയ ഹുസൈന്‍. ഖബറടക്കം പിന്നീട്.

 

Latest