Connect with us

Kasargod

മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം: പതാക ഉയർത്തി

Published

|

Last Updated

മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനത്തില്‍ ദേളി സഅദാബാദില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പതാക ഉയര്‍ത്തുന്നു

ദേളി: അഞ്ച് വര്‍ഷം മുമ്പ് രൂപീകൃതമായ കേരളാ മുസ്‌ലിം ജമാഅത്ത് 50 ആണ്ടിന്റെ വളര്‍ച്ചയോടെ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ബഹുജന സംഘടനയാണെന്ന് കാസർകോട് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസ്താവിച്ചു. മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനത്തില്‍ ദേളി സഅദാബാദില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ധാര്‍മ്മികതയിലൂന്നിയ ജീവിതത്തിന് മാത്രമെ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കേരളാ മുസ്‌ലിം ജമാഅത്ത് സമൂഹത്തിന്റെയും രാജ്യത്തിന്റെ ഉള്‍വിളികള്‍ മനസ്സിലാക്കിയുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയാണ് ആവശ്യം അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി സി എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ സഅദി പ്രാര്‍ഥന നടത്തി. അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് സഅദി, അമീന്‍ സഅദി, ഉമര്‍ പി എം പി, ഇഖ്ബാല്‍ സഅദി, അബ്ദുല്‍ അസീസ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹമീദ് സഅദി സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest