Connect with us

Kerala

ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യം ചെയ്തു; വിട്ടയച്ചു

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ശനിയാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരടക്കമുള്ള പ്രതികളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശ പ്രകാരമാണ് കോണ്‍സുലേറ്റ് നല്‍കിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തതെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമ മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദീകരണം തേടിയതായാണ് സൂചന.

ഇത് മൂന്നാം തവണയാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നേരത്തെ എന്‍ ഐ എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. നേരത്തെ, ഈന്തപ്പഴ വിതരണം സംബന്ധിച്ച് അനുപമയില്‍ നിന്ന് തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.