Connect with us

National

ഭൂമി തര്‍ക്കം: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ ചുട്ടെരിച്ചു

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പൂജാരിയെ ജീവനോടെ ചുട്ടുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസില്‍ മുഖ്യ പ്രതിയായ കൈലാഷ് മീണയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. രാജസ്ഥാനിലെ കരൗലി ജില്ലയിലെ സപോത്രയിലെ ബുക്‌ന ഗ്രാമത്തിലാണ് സംഭവം.

സംഭവത്തില് അന്വേഷണം നടത്താന് ആറ് ടീമുകള്‍ക്ക് രൂപം നല്‍കിയതായി പോലീസ് അറിയിച്ചു. കൈലാഷ് മീണയുടെ കുടുംബം മുഴുവന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൂജാരിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
കേസില്‍ നടപടി എടുക്കത്ത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

ഗ്രാമത്തിലെ രാധാ കൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ ഭൂമി ക്ഷേത്ര പൂജാരിയുടെ കൈവശമായിരുന്നു. ഈ ഭൂമി പിന്നീട് മുഖ്യ പൂജാരിക്ക് നല്‍കി. ഇതിനോട് ചേര്‍ന്ന് ഒരു പ്ലോട്ട് നിര്‍മിക്കാന്‍ പൂജാരി ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി. ഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഒരു സംഘം സ്ഥലത്ത് എത്തിയതോടെ തര്‍ക്കം രൂക്ഷമാവുകയും പൂജാരിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നു.