Kerala
പോലീസ് സ്‌റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ് ഐ മരിച്ചു

തിരുവനന്തപുരം | വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഗ്രൈഡ് എസ് ഐ ചികിത്സയിരിക്കെ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയിലാണ് മരണം. ജോലിഭാരവും എസ് ഐയുടെ മാനസീക പീഡനവുമാണ് ആത്യമഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ രാധാകൃഷ്ണന്‍ സ്റ്റേഷനിലെ ഡ്രസിംഗ് റൂമില്‍ തൂങ്ങുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്‌പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.