Connect with us

International

ബൈഡന്‍ ജയിച്ചാല്‍ പ്രസിഡന്റാകുക കമ്മ്യൂണിസ്റ്റായ കമല: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  അമേരിക്കന്‍ വൈസ് പ്രസിഡന്‍ര് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ് കമ്മ്യൂണിസ്റ്റാണെന്ന് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ ജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ കമല ഹാരിസ് പ്രസിഡന്റായി അവരോധിക്കുമെന്നും ട്രംപ് പറഞ്ഞു.

വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തില്‍ റിപ്പബ്ലിക്കന്‍ മൈക്ക് പെന്‍സും എതിരാളി കമലാ ഹാരിസും കൊവിഡിനെച്ചൊല്ലി ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്.
സംവാദത്തില്‍ കമല ഹാരിസീന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസത്തേക്ക് ഒരു മത്സരമായി പോലും ഞാന്‍ കരുതുന്നില്ല. അവര്‍ ഭീതിപ്പെടുത്തി. അത്രക്ക് മോശമായത് നിങ്ങള്‍ക്കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ല. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. കൊലപാതകികളേയും ബലാത്സംഗികളേയും നമ്മുടെ രാജ്യത്തേക്ക് ഒഴുകാന്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് കമല.

അവര്‍ സോഷ്യലിസ്റ്റല്ല. സോഷ്യലിസത്തിനും അപ്പുറമാണ്. അമേരിക്കക്ക് ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോയുടെ അരികിലിരുന്ന് ഞാന്‍ ജോയെ നോക്കി. ജോ പ്രസിഡന്റ് സ്ഥാനത്ത് രണ്ട് മാസം പോലും തുടരില്ല. കമല ഒരു മാസത്തിനുള്ളില്‍ തന്നെ പ്രസിഡന്റാകുമെന്നും ട്രംപ് കുറ്രപ്പെടുത്തി.

 

 

Latest