Covid19
സഊദിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു

ദമാം സഊദി കൊവിഡ് രോഗമുക്തി നിരക്ക് 95.75 ശതമാനമായി ഉയര്‍ന്നു. പുതിയ കേസുകളും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 421 പുതിയ കൊവിഡ് കേസുകളും 25 മരണങ്ങളും, 421 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 338,132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 323,769 പേര്‍ രോഗമുക്തി കൈവരിച്ചു. 47 ശതമാനമാണ് മരണനിരക്ക്. ചികിത്സയില്‍ കഴിയുന്ന 9,391 കേസുകളില്‍ 879 പേരുടെ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
---- facebook comment plugin here -----