Gulf
സഊദിയെ ലക്ഷ്യംവെച്ച് വീണ്ടും ഹൂത്തി ആക്രമണ ശ്രമം

റിയാദ് | ജനവാസകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ആക്രണത്തിനുള്ള ഹൂത്തികളുടെ ശ്രമം പരാജയപ്പെടുത്തിയതായി സഊദി ആറേബ്യ. യമനിലെ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമമാണ് സഖ്യസേന തകര്‍ത്തതെന്ന് വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണിനെ യമന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് തന്നെ തുരത്താന്‍ സഖ്യസേനക്ക് കഴിഞ്ഞു. ഹൂത്തി വിമതരുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും വക്താവ് അറിയിച്ചു.
---- facebook comment plugin here -----