Connect with us

Covid19

ചെഗുവേര ദിനമായ നാളെ ഡി വൈ എഫ് ഐ പ്ലാസ്മ ദാന ക്യാമ്പുകള്‍ നടത്തും

Published

|

Last Updated

|  ചെഗുവേര ദിനമായ നാളെ സംസ്ഥാന വ്യാാപകമായി കൊവിഡ് ഭേദമായവരുടെ പ്ലാസ്മ ദാന ക്യാമ്പുകള്‍ നടത്തുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുക.
കൊവിഡ് ഭേദമായ ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡി വൈ ഐഫ് ഐ നേതാക്കള്‍ അറിയിച്ചു. ഇതു ഒരു തുടക്കം മാത്രമാണ്. പ്ലാസ്മാ തെറാപ്പി കൊവിഡ് ബാധിതരായ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകാരപ്രദമാണെന്നും ഇവര്‍ അറിയിച്ചു.