പൊരുതി നേടിയ പാലാ സീറ്റ് ജോസിന് നല്‍കില്ല; നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

Posted on: October 8, 2020 10:42 am | Last updated: October 8, 2020 at 1:05 pm

കോട്ടയം |  ജോസ് കെ മാണിയുടെ ഇടതുമുന്നണിയുടെ ഭാഗമാകാനിരിക്കെ പാലാ നിയമസഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി. പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്നു മാണി സി കാപ്പന്‍ എംഎല്‍എ വ്യക്തമാക്കി.

രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും വ്യക്തമാക്കി. പൊരുതി നേടിയ പാലായെ കൈവിടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനു വഴിതെളിഞ്ഞതോടെയാണു മാണി സി കാപ്പന്‍ നിലപാട് ശക്തമാക്കിയിരിക്കുനമ്‌നത്. ജോസ് കെ മാണിയെ എല്‍ഡിഎഫിലെത്തിക്കാന്‍ പാലാ സീറ്റ് എന്‍സിപി വിട്ടുനല്‍കേണ്ടി വരും. ജോസ് കെ മാണി രാജിവയ്ക്കുന്ന ഒഴിവില്‍ കാപ്പനെ രാജ്യസഭയിലെത്തിക്കാമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം.

പൂഞ്ഞാര്‍ സീറ്റ് എന്‍സിപിക്കു നല്‍കാനും ആലോചനയുണ്ട്. അതേ സമയം പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനത്തില്‍ വഴങ്ങേണ്ടതില്ലെന്നാണു മാണി സി കാപ്പന്റെ നിലപാട്. കാപ്പന്റെ എല്‍ഡിഎഫിനു തലവേദനയാകും.
അതേ സമയം ജോസ് .െമാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണു സൂചന. ഇത് സംബന്ധിച്ച അന്തിമഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് പക്ഷത്തിന് ലഭിക്കുമെന്നാണു സൂചന.