International
പിഞ്ചു കുഞ്ഞുള്‍പ്പെടെ ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം ലണ്ടനില്‍ കൊല്ലപ്പെട്ട നിലയില്‍

ലണ്ടന്‍ |ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42), ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ് (36), മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ വീട്ടിലെത്തിയ പോലീസാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിനകത്ത് പ്രവേശിച്ചപ്പോള്‍ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുഹാരാജും സമീപത്തുണ്ടായിരുന്നു. അല്‍പ്പസമയത്തിനുശേഷം ഇയാളും മരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.